WELCOME

welcome to the website of V. NANU NAIR* powered by COST MANNAMPETTA

SPONSOR

SPONSOR
MULLA

NEWS

സേവനം ചെയ്യുക SATISFACTION THROUGH SERVICE സേവനത്തിലൂടെ സംതൃപ്തി

BIOGRAPHY

 

 
1922 ലാണ്‌ നാണു നായർ ജനിച്ചത്. 1950 ൽ വിവാഹിതനായി.  പരേതയായ മീനാക്ഷി അമ്മയാണ്‌ ഭാര്യ. ശിവശങ്കരൻ(റിട്ട.ഡി.എസ്‌.ഒ), ശാന്തകുമാരി (റിട്ട. മെഡിക്കൽ കോളേജ് ജീവനക്കാരി), പങ്കജാക്ഷൻ (വൈദ്യരത്നം), സുധാകരൻ (സെക്രട്ടറി, കാലടി പഞ്ചായത്ത്), വൽസല, സരസ്വതി, രാധാകൃഷണൻ (കെ.എസ്.ഇ.ബി.) എന്നിവർ മക്കളാണ്‌. ശിവനന്ദ, നാരായണങ്കുട്ടി, രാജേശ്വരി, ലത, രവീന്ദ്രൻ, ശിവൻ, ജിനി, എന്നിവരാണ്‌ മരുമക്കൾ.  

 
1943ൽ തൃശ്ശിവപേരൂർ മിനിസിപ്പാലിറ്റിയിൽ ജലവിതരണ വിഭാഗത്തിൽ ജീവനക്കാരനായി. 34 വർഷത്തെ നിസ്തുലമായ സേവനത്തിനു ശേഷം വാട്ടർ വർക്സ് ഓവർസിയർ തസ്തികയിലിരിക്കെ യാണ്‌ ശ്രീ നാണു നായർ 1977ൽ സർവ്വീസിൽ നിന്നും വിരമിച്ചത്. തുടർന്ന് വട്ടണാത്രയുടെ സാമൂഹ്യ കാര്യങ്ങളിൽ തന്റേതായ സംഭാവനകൾ നൽകി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

 
1977 മുതൽ നാണുനായർ അളഗപ്പനഗർ പഞ്ചായത്ത്‌ കെ. എസ്‌. എസ്‌. പി. യു. യൂണിറ്റിലെ സജീവ പ്രവർത്തകനായിരുന്നു.
കെ. എസ്‌. എസ്‌. പി. യു. അളഗപ്പനഗർ ശ്രീ നാണു നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിക്കുകയും ചെയ്തു. സെക്രട്ടറി പി. ശിവദാസ് മാസ്റ്റർ, പ്രസിഡന്റ് കെ. എസ് രാമചന്ദ്രൻ, ട്രഷറർ കെ. പി. ജോർജ്ജ് മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ. സുകുമാരൻ, ജോയിന്റ് സെക്രട്ടറി ശ്രീമതി ബേബി തോമസ്, ബ്ളോക്ക് പ്രസിഡന്റ് ശ്രീമതി എം. കെ. ശാന്തകുമാരി ടീച്ചർ, മുൻ സെക്രട്ടറി പി. കെ. വാസു, മുതിർന്ന അംഗം ശ്രീ കെ. പരമേശ്വരൻ മാസ്റ്റർ എന്നിവർ പരേതന്റെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയുണ്ടായി. തദ്ദേശീയരായ അനേകങ്ങൾ നാണുനായാരുടെ അന്ത്യകർമ്മങ്ങളിൽ

No comments:

Post a Comment